ബിനൈന്‍ പ്രോസ്റ്റാറ്റിക്ക് ഹൈപ്പര്‍പ്ലാസിയ (ബിപിഎച്ച് ) എന്നത് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ അര്‍ബുദകാരിയല്ലാത്ത ഒരു വളര്‍ച്ചയാണ്. പ്രോസ്റ്റേറ്റ് ഗ്രന്ഥി വളരുകയും, അത് മൂത്രനാളിയെ ഞെരുക്കുകയോ ഭാഗീകമായി തടസ്സപ്പെടുത്തുകയോ ചെയ്തേക്കാം. ഇതു മൂത്രമൊഴിക്കുമ്പോള്‍ പ്രശ്നങ്ങള്‍ അല്ലെങ്കില്‍ ബുദ്ധിമുട്ട് ഉണ്ടാകാന്‍ ഇടയാകുന്നു. ബിപിഎച്ച്ന്റെ പ്രാബല്യം പ്രായം കൂടുന്തോറും കൂടുന്നു. 60 വയസ്സാകുമ്പോഴേക്കും 50%-ല്‍ അധികം പുരുഷന്മാര്ക്കും ബിപിഎച്ച് ഉണ്ടാകുന്നു, 85 വയസ്സാകുമ്പോഴേക്കും ഏതാണ്ട് 90% പുരുഷമാര്‍ക്ക് ബിപിഎച്ച് ഉണ്ടാകും.
ബിപിഎച്ച് (ബിനൈന്‍ പ്രോസ്റ്റാറ്റിക്ക് ഹൈപ്പര്‍പ്ലാസിയ)
പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വളര്‍ച്ചയില്‍ രണ്ടു പ്രധാന കാലയളവുകളുണ്ട് ഒന്ന് യവ്വനാരംഭത്തില്‍, ഈ സമയത്തെ ദ്ദ്രുത വളര്‍ച്ച കഴിഞ്ഞ് അടുത്ത രണ്ട് ദശകങ്ങളില്‍ സാവധാനം ആകുന്നു. 40 വയസ്സ് പ്രായമാകുന്നതിനു ശേഷം,രണ്ടാമതു ഉണ്ടാകുന്ന ഒരു വളര്‍ച്ചാ സ്ഫുരണം അസ്വാഭാവികമായ വലുതാകലിലേക്ക് നയിക്കുന്നു. അതാണ് ബിപിഎച്ച് .
ബിപിഎച്ച് ഉണ്ടാകാന്‍ ഉള്ള കാരണം
ബി പി എച്ചിനുള്ള കൃത്യമായ കാരണം അജ്ഞാതമാണ് . എന്നിരുന്നാലും, പ്രായം ചെന്ന പുരുഷന്മാരില് ഹോര്‍മോണായ ടെസ്റ്റോസ്റ്റെറോണിന്റെ സജീവതയാണ് ഇതിലേക്ക് നയിക്കുന്ന പ്രധാന ഘടകം Dihydrotestosterone (DHT) എന്ന് അറിയപ്പെടുന്ന ഇതാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ സ്വാഭാവിക വളര്‍ച്ചയെ നിയന്ത്രിക്കുന്നത്.
എല്ലാ പുരുഷന്മാര്ക്കും ബിപിഎച്ച് ഉണ്ടാകാറുണ്ടോ?
50 വയസില്‍ കൂടുതല്‍ പ്രായമുള്ള പുരുഷന്മാരില് പകുതി പേര്‍ക്കും ഈ അവസ്ഥയുണ്ടാകുകയും, പ്രായം കൂടുംന്തോറും ഇതു സംഭവിക്കുന്നത് വര്‍ദ്ധിക്കുകയും ചെയ്യുന്നു. എന്നാല്‍, ഈ പുരുഷന്മാരില് 50% പേര്‍ക്കു മാത്രമാണ് ഇത് മൂത്രസംബന്ധമായ രോഗലക്ഷണങ്ങളായി പ്രത്യക്ഷമാകുന്നത്.
രോഗലക്ഷണങ്ങള്‍.
- അടിക്കടി മുത്രമൊഴിക്കല്‍, പ്രത്യേകിച്ച് രാത്രിയില്‍.
- അടിയന്തിരമായി മുത്രമൊഴിക്കല്‍ ആവശ്യമാകല്.
- മൂത്രത്തിന്റെ നേര്‍ത്ത അല്ലെങ്കില്‍ മുറിഞ്ഞു മുറിഞ്ഞുള്ള പ്രവാഹം.
- മൂത്രമൊഴിക്കാനാരംഭിക്കുമ്പോള് വൈകുന്നതായി അല്ലെങ്കില്‍ ശങ്ക തീരുന്നില്ലെന്ന തോന്നല്‍.
- മൂത്രം ഇറ്റിറ്റുവീഴല്‍.
- മൂത്രമൊഴിക്കല്‍ അപൂര്‍ണ്ണമെന്ന തോന്നല്‍.
ബിപിഎച്ചുമായി ബന്ധപ്പെട്ട മൂത്ര രോഗലക്ഷണങ്ങള്‍ ഓരോ വ്യക്തിയിലും വ്യത്യസ്തമായേക്കാം. ഗ്രന്ഥി വലുതാകുന്നതോടെ അത് മൂത്രനാളിക്ക് ചുറ്റും മുറുകുകയും ഒരു നാളിയെ നുള്ളുന്നത് പോലെ അതിനെ ഞെരുക്കുകയും ചെയ്യുന്നു. ഇതു മൂത്രത്തിന്റെ സ്വാഭാവികമായ ഒഴുക്കിനെ തടസ്സപ്പെടുത്തകയും, അസ്വാസ്ഥ്യകരമായ ലക്ഷണങ്ങള്‍ ഉണ്ടാകാനിടയാക്കുകയും ചെയ്യുന്നു.
ബിപിഎച്ച് മൂലം ഉണ്ടാകുന്ന സങ്കീര്‍ണതകള്‍
ചില സാഹചര്യങ്ങളില്‍, പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വളര്‍ച്ച മൂത്രനാളിയില്‍ തടസ്സമുണ്ടാക്കുന്നത് തുടരുകയാന്നെങ്കില് പുരുഷന്മാരില് സങ്കീര്‍ണതകള്‍ വികസിപ്പിക്കാന്‍ ഇടയാക്കിയേക്കാം . ഇതു മൂത്രത്തിന്റെ പ്രവാഹത്തില്‍ കാര്യമായ തടസ്സമുണ്ടാക്കനിടയാകുകയും, അത് കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് നയിക്കുകയും ചെയ്യാം.
ബിപിഎച്ച് മൂലം സംഭവിക്കുന്ന മറ്റു സങ്കീര്‍ണതകള്‍
- രൂക്ഷമായ മൂത്രം കെട്ടിനില്‍ക്കല്‍-മൂത്രമൊഴിക്കാനുള്ള ശേഷി പെട്ടന്ന് ഇല്ലാതാകല്‍, ഉടനടി ചികിത്സ ആവശ്യമായ ഒരു അടിയന്തര സാഹചര്യമാണിത്.
- കൂടുതല്‍ സമയത്തേക്ക് മൂത്രം മൂത്രസഞ്ചിയില്തന്നെ അവശേഷിക്കുന്നത് അടിക്കടി മൂത്രനാളിയിലെ അണുബാധകള്‍ക്കും മൂത്രസഞ്ചിയില്‍ കല്ലുകളുണ്ടാകുന്നതിലേക്കും നയിക്കുന്നു.
- വൃക്ക സ്തംഭനത്തിലേക്ക് നയിക്കുന്ന വൃക്കകളുടെ തകരാര്‍
- മൂത്രത്തിലൂടെ രക്തം വരല്.
ബിപിഎച്ച്ന്റെ രോഗനിര്‍ണയം
നിങ്ങളുടെ ചികിത്സാ ചരിത്രത്തിന്റെ വിശദാംശങ്ങളും രോഗലക്ഷണങ്ങളും ബിപിഎച്ച് രോഗനിര്‍ണയം നടത്താന്‍ സഹായകമാകും . സാധാരണയായി ഐപി എസ്എസ് എന്നറിയപ്പെടുന്ന ഇന്റെര്‍നാഷണല്‍ പ്രോസ്റ്റേറ്റ് സിംപ്റ്റം സ്കോര്‍ എന്നാ ലളിതമായ സ്കോറിന്റെ സഹായത്തോടെ രോഗലക്ഷണങ്ങള്‍ നിര്‍ണയിക്കാനാകും
ഐപിഎസ്എസ് (IPSS-International Prostate Symptom Score)
ഐപിഎസ്എസില് ഏഴു ചോദ്യങ്ങളുടെ ഒരു ഗണം അടങ്ങുന്നു. ഓരോന്നിന്നും 0 മുതല്‍ 5 വരെയുള്ള ഒരു സ്കോര്‍ ഉണ്ട്. ഈ ചോദ്യങ്ങള്‍ രോഗലക്ഷണങ്ങളുടെ തീവ്രത നിര്‍ണയിക്കുന്നു. പരമാവിധി സ്കോര്‍ 35 ആണ്. സ്കോര്‍ ഇനി പറയുംപോലെ ആണെങ്കില്‍ –
- 0-നും 8-നും ഇടയ്ക്ക് – രോഗലക്ഷണങ്ങള്‍ സൗമ്യം
- 9-നും 19-നും ഇടയ്ക്ക് – രോഗലക്ഷണങ്ങള്‍ മിതം
- 20 അല്ലെങ്കില്‍ കൂടുതല്‍ – രോഗലക്ഷണങ്ങള്‍ തീവ്രം
മൂത്രസംബന്ധമായ രോഗലക്ഷണങ്ങള്‍ ജീവിതഗുണനിലവാരത്തില്‍ ഉണ്ടാക്കുന്ന ആഘാതം നിര്‍ണയിക്കുന്ന ഒരു ചോദ്യം ഉണ്ട്. മരുന്നുകൊണ്ടുള്ള ചികിത്സ ആരംഭിക്കുന്നതിനു മുന്‍പ് നിങ്ങള്‍ ഈ ചോദ്യാവലിക്ക് നിര്‍ബന്ധമായും ഉത്തരം നല്‍കുകയും നാലാഴ്ചത്തെ ചികിത്സക്ക് ശേഷം വീണ്ടും ഇതിനു ഉത്തരം നല്‍കുകയും വേണം. ഫലങ്ങള്‍ തമ്മിലുള്ള താരതമ്യം രോഗലക്ഷണങ്ങള്‍ മെച്ചപ്പെട്ടോ എന്നത് വെളിപ്പെടുത്തും. തുടര്‍ന്ന് നിങ്ങളെ പരിശോധിക്കുകയും, മലദ്വാരത്തിലൂടെ ഒരു വിരല്‍ സാവധാനം കടത്തിക്കൊണ്ട് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വലുപ്പം നിര്‍ണയിക്കുകയും ചെയ്യും. മൂത്രത്തില്‍ അണുബാധയുണ്ടാകാനുള്ള സാധ്യത ഇല്ലെന്നുറപ്പു വരുത്താനായി ഒരു മൂത്ര പരിശോധന ആവശ്യമാകും.
ബിപിഎച്ച് ഉം പ്രോസ്റ്റേറ്റ് അര്‍ബുദവും
ബിപിഎച്ച് ഒരിക്കലും പ്രോസ്റ്റേറ്റ് അര്‍ബുദത്തിലേക്ക് നയിക്കുകയില്ല. എന്നാല്‍ ബിപിഎച്ച്, പ്രോസ്റ്റേറ്റ് അര്‍ബുദം എന്നിവയുടെ സാന്നിധ്യം ഒരേ സമയത്ത് പ്രോസ്റ്റേറ്റ് ഗ്രന്ഥിയിതില് ഉണ്ടായേക്കാം. പ്രോസ്റ്റേറ്റ് ഗ്രന്ഥികള്‍ സ്രവിപ്പിക്കുന്ന ഒരു മാംസ്യമായ പ്രോസ്റ്റേറ്റ് സ്പെസിഫിക് ആന്റിജന്റെ (പിഎസ്എ) നിലകള്‍ കണ്ടെത്താനുള്ള ഒരു രക്തപരിശോധന നടത്തികൊണ്ട് പ്രോസ്റ്റേറ്റ് അര്‍ബുദത്തിനുള്ള സാധ്യത ഇല്ലെന്ന് ഉറപ്പാക്കാന്‍ കഴിയും. രക്തത്തിലെ പിഎസ്എ നിലകള്‍ കണ്ടെത്തുന്നത് ബിപിഎച്ച് ചികിത്സ ആസൂത്രണം ചെയ്യുന്നതിലും സഹായകമാകുന്നു.
ബിപിഎച്ചി ചികിത്സ
ബിപിഎച്ച് മരുന്നുകള്‍ കൊണ്ട് ചികിത്സിക്കാനാകും, ചിലപ്പോള്‍ ശസ്ത്രക്രിയ ആവശ്യമായേക്കാം. ഇന്ന് ബിപിഎച്ച് ചികിത്സക്കായി ഫലപ്രദമായ മരുന്നുകള്‍ ലഭ്യമാണ്. ഈ മരുന്നുകളുടെ ഉപയോഗം വഴി മൂത്രസംബന്ധമായ രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്ന പ്രശ്നങ്ങളില്‍ നിന്ന് ആശ്വാസം നേടുക സാധ്യമാണ്. രാത്രിയിലെ സുഖമായ ഉറക്കം, സാമുഹിക പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ആത്മവിശ്വാസം, മെച്ചപ്പെട്ട ക്ഷേമം എന്നിവപോലുള്ള നേട്ടങ്ങള്‍ ഇതു മുഖേന രോഗിക്ക് കൈവരുന്നു. മെഡിക്കല്‍ തെറാപ്പി വഴി തുടര്‍ന്ന് രോഗം വഷളാകുന്നത് തടയാനും കഴിയും. എന്നിരുന്നാലും, ചില സാഹചര്യങ്ങളില്‍ ശസ്ത്രക്രിയ ആവശ്യമായേക്കാം; പ്രത്യേകിച്ച് ബിപിഎച്ച് സങ്കീര്‍ണതകളിലേക്ക് നയിച്ചുവെങ്കില്‍.
രോഗലക്ഷണങ്ങള്‍ക്ക് ആശ്വാസം കിട്ടാന്‍ രോഗി ജീവിതശൈലിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍
ജീവിതശൈലിയിലെ ചില മാറ്റങ്ങള്‍ രോഗലക്ഷണങ്ങള്‍ക്ക് ആശ്വാസം കിട്ടാന്‍ സഹായകമായേക്കാം. അവ ഇനി പറയുന്നു –
- കുറഞ്ഞത് ഒരു ലിറ്റര്‍ ദിവസേന കുടിക്കുക; കൂടുതല്‍ കുടിക്കാനാകുമോ എന്ന് നിങ്ങളുടെ ഡോക്ടറുമായി ചര്‍ച്ച ചെയ്യുക.
- നിങ്ങള്‍ ഉഷ്ണമുള്ള കാലാവസ്ഥയിലാണ് ജീവിക്കുന്നതെങ്കില്‍ ധാരാളം ശാരീരിക വ്യായാമം ചെയ്യുന്നുവെങ്കില്‍ കൂടുതല്‍ കുടിക്കുക
- ദീര്ഘയാത്രയ്ക്കു മുന്‍പും യാത്രവേളയിലും അധികം കുടിക്കാതിരിക്കുക.
- രാത്രി മൂത്രമൊഴിക്കാന്‍ എഴുന്നേല്‍ക്കേണ്ടിവരുന്നത് ഒഴിവാക്കാനായി വൈകുന്നേരം കുടിക്കുന്നത് കുറയ്ക്കുക.
- മദ്യവും കഫീനും ഒഴിവാക്കുക, കാരണം അവ മൂത്രത്തിന്റെ ഉല്പാദനം വര്‍ദ്ധിപ്പിക്കുകയും മൂത്രസഞ്ചിയില്‍ അസ്വസ്ഥതയുണ്ടാക്കുകയും ചെയ്യുന്നു.
- ആഴ്ചയില്‍ 1 അല്ലെങ്കില്‍ 3 തവണ വ്യായാമം ചെയ്യാന്‍ ശ്രമിക്കുക. ചലനം ഇല്ലാതിരിക്കുന്നത് മൂത്രമൊഴിക്കാന്‍ കൂടുതല്‍ വിഷമം ഉണ്ടാക്കാനിടയുണ്ട്, അത് മുത്രം കെട്ടിനില്ക്കാന് കാരണമാകുന്നു.
- സമതുലിതമായതും വൈവിധ്യമുള്ളതുമായ ഒരു ആഹാരക്രമം പാലിക്കുക.
ബിപിഎച്ച് സ്വയം നിയന്ത്രിക്കാനുള്ള നടപടികള്‍
- നിങ്ങള്‍ ഓരോ തവണ മൂത്രമൊഴിക്കുമ്പോഴും മൂത്രസഞ്ചി പൂര്‍ണ്ണമായും ശൂന്യമാക്കുക. നിങ്ങള്‍ ഇരുന്നു മൂത്രമൊഴിക്കുന്നത് ഇതിനു സഹായകമായേക്കാം.
- മൂത്രമൊഴിച്ചുകഴിഞ്ഞ ശേഷം നിങ്ങളുടെ മൂത്രസഞ്ചി ശൂന്യമായില്ലെന്ന തോന്നല്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ , 5 മിനിട്ടുകള്‍ക്ക് ശേഷം വീണ്ടും ശ്രമിക്കുക.
- അറിയാതെ മൂത്രം പോകുന്നെങ്കില്‍ ചെറിയൊരു പാഡ് ഉപയോഗിക്കുക.
- മൂത്രമൊഴിച്ചതിനു ശേഷം, നിങ്ങളുടെ വിരലുകള്‍ കൊണ്ട് വൃക്ഷണത്തില്‍ നിന്ന് മൂത്രനാളിയിലേക്ക് അമര്‍ത്തുക. തുടര്‍ന്ന് ലിംഗത്തിന്റെ കടയ്ക്കല്‍ നിന്ന് ലിംഗാഗ്രം വരെ നിങ്ങളുടെ വിരലുകള്‍ നീക്കി മൂത്രത്തിന്റെ അവസാന തുള്ളികളും പിഴിഞ്ഞുകളയുക. ഈറനാകല് തടയാന്‍ ഇതു സഹായിക്കും
- അടിയന്തിരമായി മൂത്രമൊഴിക്കാന്‍ നിങ്ങള്‍ക്ക് തോന്നുമ്പോള്‍ കൂടുതല്‍ നേരത്തേക്ക് “പിടിച്ചു നില്ക്കാന് ” നിങ്ങളുടെ മൂത്രസഞ്ചിക്ക് പരിശീലനം നല്‍കും, അങ്ങനെ അടിക്കടി മൂതമൊഴിക്കേണ്ടി വരുന്നത് കുറയും.
- നിങ്ങളുടെ ആഹാരക്രമ ശീലം മുഖേന മലബന്ധം ഒഴിവാക്കുക.
- പെട്ടെന്ന് തണുത്ത കാലാവസ്ഥയിലേക്ക് ചെന്നെത്തുന്നത് ഒഴിവാക്കുക എല്ലായ്പ്പോഴും നിങ്ങളുടെ അടിവയര്‍ ഊഷ്മളമായി വക്കാന്‍ ശ്രമിക്കുക.
- അടിയന്തിരമായി മൂത്രമൊഴിക്കാനുള്ള തോന്നലില്‍ നിന്ന് സ്വയം ശ്രദ്ധ തിരിക്കാനായി ശ്വസന വ്യായാമങ്ങള്‍ ചെയ്യുക.